World Cup 2019

ക്രീസില്‍ കുലുങ്ങാതെ നിന്ന് ദിമുത് കരുണരത്‌നെ, ആ നില്‍പ്പ് നില്‍ക്കുന്ന ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരം

സമകാലിക മലയാളം ഡെസ്ക്

10 വിക്കറ്റിന്റെ തോല്‍വി നേരിട്ടാണ് ശ്രീലങ്കയുടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക 29.2 ഓവറില്‍ 136 റണ്‍സിന് പുറത്തായി. ലങ്കന്‍ ബാറ്റിങ്ങിന് നിര അവിടെ തകര്‍ന്നടിഞ്ഞപ്പോള്‍ പക്ഷേ ഒരു വശത്ത് അവരുടെ നായകന്‍ ഉറച്ച് നില്‍ക്കുന്നുണ്ടായിരുന്നു. 

ലങ്കന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയ ദിമുത് കരുണരത്‌നെ ലങ്കയുടെ അവസാന വിക്കറ്റ് വീഴുമ്പോഴും നോട്ടൗട്ട് ആയിരുന്നു. അങ്ങനെ, ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പുറത്താവാതെ നില്‍ക്കുന്ന ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമാണ് ദിമുത് കരുണരത്‌നെ. 

84 പന്തില്‍ നിന്നും നാല് ബൗണ്ടറികളുടെ അകമ്പടിയോടെ കരുണരത്‌നെ 52 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. നായകന്‍ തന്നെയാണ് അവരുടെ ടോപ് സ്‌കോറര്‍. കരുണരത്‌നെയ്ക്ക് മുന്‍പ് 1999 ലോകകപ്പില്‍ വിന്‍ഡിസിന്റെ റിഡ്‌ലി ജേക്കബ്‌സാണ് ടീമിന്റെ ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അവസാനം വരെ നിന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 49 റണ്‍സ് നേടിയാണ് റിഡ്‌ലി അന്ന് ചെറുത്തത്. 

ഏഴ് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കീവീസിന്റെ മാറ്റ് ഹെന്‍ റിയാണ് ലങ്കയെ കൂടുതല്‍ പ്രഹരിച്ചത്. ഹെന്‍ റിക്കൊപ്പം ലോക്കി ഫെര്‍ഗൂസനും മൂന്ന് വിക്കറ്റ് വീഴ്ത്തി. 137 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 16.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ജയം പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി