World Cup 2019

ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത് പാകിസ്ഥാന്‍, അവിടെ കല്ലുകടിയായി മൊയിന്‍ അലി, വോക്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചും!

സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസിനെതിരെ നേരിട്ട തകര്‍ച്ച ട്രെന്റ് ബ്രിഡ്ജിലെ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ആവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ അനുവദിച്ചില്ല. ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ഭേദപ്പെട്ട തുടക്കം. 32 ഓവര്‍ പിന്നിടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 196 റണ്‍സ് എടുത്തു. ഫഖര്‍ സമനും, ഇമാം ഉള്‍ ഹഖും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. 

40 പന്തില്‍ നിന്നും 36 റണ്‍സ് എടുത്ത് നിന്ന ആക്രമണകാരിയായ ഫഖര്‍ സമനെ പുറത്താക്കിയാണ് ഇംഗ്ലണ്ട് 14ാം ഓവറില്‍ മത്സരത്തില്‍ ആദ്യമായി സ്‌ട്രൈക്ക് ചെയ്തത്. 21ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ ഇമാം ഉള്‍ ഹഖിനേയും ഇംഗ്ലണ്ട് മടക്കി. മൊയിന്‍ അലിയാണ് രണ്ട് വിക്കറ്റും പിഴുതത്. 

ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തില്‍ സ്റ്റോക്കായിരുന്നു തകര്‍പ്പന്‍ ക്യാച്ചിലൂടെ ആരാധകരെ ഞെട്ടിച്ചത് എങ്കില്‍ ഇവിടെ വോക്‌സ് ആണ് ഹീറോയായത്. മൊയിന്‍ അലിയുടെ ഡെലിവറിയില്‍ ഇമാം ലോങ് ഓഫീലേക്ക് അടിച്ചു. ഒരു ബൗണ്‍സോടെ പന്ത് ബൗണ്ടറി ലൈന്‍ കടക്കുമെന്ന് തോന്നിച്ചെങ്കിലും വോക്‌സിന് മറ്റൊരു പ്ലാനുണ്ടായിരുന്നു. തന്റെ ഇടത്തേക്ക് ഓടി വോക്‌സ് ഫുള്‍ സ്‌ട്രെച്ചില്‍ വീണ് തകര്‍പ്പന്‍ ക്യാച്ചെടുത്തു. അര്‍ധ ശതകം ഇമാം അര്‍ഹിച്ചിരുന്നു എങ്കിലും വോക്‌സിന്റെ തകര്‍പ്പന്‍ ക്യാച്ച് അത് അനുവദിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും