World Cup 2019

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ജയിക്കണം, വാരാണസിയില്‍ പ്രാര്‍ത്ഥനയുമായി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ ആദ്യ പോരില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ എത്തുമ്പോള്‍ ജയിച്ചു തുടങ്ങാന്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രര്‍ഥിച്ച് ആരാധകര്‍. വാരാണാസിയിലെ ക്ഷേത്രത്തിലാണ് ഇന്ത്യയുടെ ജയത്തിന് വേണ്ടി വേദിക് മന്ത്രങ്ങള്‍ ഉരുവിട്ട് പ്രാര്‍ഥനയുമായി ആരാധകരെത്തിയത്. 

സൗത്ത് ആഫ്രിക്കയെ നേരിടുമ്പോള്‍ ഇന്ത്യന്‍ ടീമിന് ജയിക്കാന്‍ കരുത്ത് ലഭിക്കാന്‍ വേണ്ടിയായിരുന്നു പ്രാര്‍ഥന. കൂടാതെ, ലോകകപ്പിലെ എല്ലാ മത്സരത്തിലും ജയം പിടിച്ച് ലോകകപ്പ് ജയിക്കാന്‍ ഇന്ത്യന്‍ ടീമിനെ പ്രാപ്തമാക്കണം എന്നും പ്രാര്‍ഥിച്ചതായി വാരണസിയില്‍ പ്രാര്‍ഥനയുമായി എത്തിയ ക്രിക്കറ്റ് പ്രേമികള്‍ പറയുന്നു. 

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരവും, സൗത്ത് ആഫ്രിക്കയുടെ മൂന്നാം മത്സരവുമാണ് ഇത്. ലോകകപ്പില്‍ ഫേവറിറ്റുകളായാണ് ഇന്ത്യ എത്തുന്നത്. സൗത്ത് ആഫ്രിക്കയാവട്ടെ രണ്ട് കളികള്‍ തുടരെ തോറ്റ് ജയം അനിവാര്യമാണ് എന്ന ഘട്ടത്തില്‍ നില്‍ക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി