World Cup 2019

ധോണിയുടെ ഗ്ലൗസില്‍ സൈനിക ചിഹ്നം ഉപയോഗിക്കാനാവില്ല; ബിസിസിഐയുടെ ആവശ്യം ഐസിസി തളളി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കീപ്പിംഗ് ഗ്ലൗസില്‍ സൈനിക ചിഹ്നം പതിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ നിലപാട് കടുപ്പിച്ച് ഐസിസി. ലോകകപ്പില്‍ സൈനിക ചിഹ്നമായ ബലിദാന്‍ ബാഡ്ജ് പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത് ചട്ടവിരുദ്ധമാണെന്ന് ഐസിസി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സൈനിക ചിഹ്നം പതിപ്പിച്ച ഗ്ലൗസ് ധരിക്കാന്‍ ധോണിയെ അനുവദിക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തളളി.

വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശമുളള ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്. ഇതാണ് നിയമം. ഇത് ഒരാള്‍ക്ക് വേണ്ടി മാറ്റാനാകില്ലെന്നും ഐസിസി അറിയിച്ചു. വിഷയത്തില്‍ ഐസിസി നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ഐസിസി നിലപാട് വ്യക്തമാക്കിയത്.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ഇന്ത്യയുടെ ആദ്യ മത്സരത്തിലാണ് സൈനിക ചിഹ്നം പതിപ്പിച്ച ഗ്ലൗസ് ധോണി ഉപയോഗിച്ചത്. ഇതിനെതിരെ ഐസിസി രംഗത്തുവരുകയായിരുന്നു. ധോണിയെ പിന്തുണച്ച് ബിസിസിഐയും കേന്ദ്രസര്‍ക്കാരും രംഗത്തുവന്നതോടെ വിഷയം ചൂടേറിയ ചര്‍ച്ചയാകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി