World Cup 2019

ഇന്ത്യ-കീവീസ് മത്സരം മഴ മുടക്കിയേക്കും, നോട്ടിങ്ഹാമില്‍ യെല്ലോ അലേര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയും കീവീസും നേര്‍ക്കുനേര്‍ വരുമ്പോള്‍ മഴ രസംകൊല്ലിയായേക്കും. ട്രെന്‍ഡ് ബ്രിഡ്ജില്‍ തിങ്കളാഴ്ച(ജൂണ്‍10)ന് നടന്ന മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കീവീസിനെതിരെ ഇന്ത്യ ട്രെന്റ് ബ്രിഡ്ജില്‍ വ്യാഴാഴ്ച ഇറങ്ങുമ്പോഴും മഴയുടെ ഭീഷണിയാണ് മുന്നില്‍ നില്‍ക്കുന്നത്. 

മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വരുന്നത് കീവീസിനെ സംബന്ധിച്ച് ആശ്വസമായിരിക്കും. കാരണം, പോയിന്റ് ടേബിളില്‍ നിലവില്‍ ഒന്നാമതാണ് അവരിപ്പോള്‍. കീവീസിനെ ഇന്ത്യ നേരിടുന്ന ദിവസം നോട്ടിങ്ഹാമിലെ മഴയെ തുടര്‍ന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

തുടര്‍ച്ചയായി ഉണ്ടാവുന്ന കനത്ത മഴ വെള്ളപ്പൊക്കവും, ഗതാഗത കുരുക്കും സൃഷ്ടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കളി നിയമപ്രകാരം, ഇരു ടീമുകളും 120 ഡെലിവറിയില്‍ കുറയാതെ കളിച്ചെങ്കില്‍ മാത്രമാണ് ആ കളിക്ക് സാധുത ലഭിക്കുക. അതില്‍ കുറവാണ് ഇരു ടീമുകളും കളിക്കുന്നത് എങ്കില്‍ ഓരോ പോയിന്റും ഇരുവര്‍ക്കും വീതിച്ച് നല്‍കും. 

2019 ലോകകപ്പില്‍ ഇതുവരെ രണ്ട് മത്സരങ്ങളാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. പാകിസ്ഥാന്‍-ശ്രീലങ്ക മത്സരവും, സൗത്ത് ആഫ്രിക്ക-വിന്‍ഡിസ് മത്സരവും. ഇന്ന് ബംഗ്ലാദേശിനെ ശ്രീലങ്ക ബ്രിസ്റ്റോളില്‍ നേരിടുമ്പോഴും മഴയുടെ കടന്നു കയറ്റം ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മത്സരത്തിലും മഴ വില്ലനായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി