World Cup 2019

അന്നത്തെ ആ പൂജ്യത്തിനും കൂടി മറുപടി, മൂന്നക്കം കടന്ന് രോഹിത്, ഇംഗ്ലണ്ട് ലോകകപ്പിലെ രണ്ടാമത്തേത്‌!

സമകാലിക മലയാളം ഡെസ്ക്

കളിച്ചത് മൂന്ന് ഇന്നിങ്‌സ്, രണ്ട് സെഞ്ചുറി, ഒരു അര്‍ധ സെഞ്ചുറി. 2011ലെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ സങ്കടമെല്ലാം ഇംഗ്ലണ്ടില്‍ തീര്‍ക്കുകയാണ് രോഹിത് ശര്‍മ ലക്ഷ്യം വയ്ക്കുന്നത്. പാകിസ്ഥാനെതിരെ 85 പന്തില്‍ നിന്ന് മൂന്നക്കം കടന്ന് ലോകകപ്പ് ആഘോഷിക്കുകയാണ് രോഹിത്. 

രോഹിത്തിന്റെ 24ാം ഏകദിന സെഞ്ചുറിയാണിത്. ലോകകപ്പില്‍ കോഹ് ലിക്ക് ശേഷം പാകിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന താരവുമായി രോഹിത്. ഏകദിനത്തിലെ രോഹിത്തിന്റെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണിത്. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് 0ന് പുറത്തായതിന്റെ കണക്കും രോഹിത് ഇന്ന് തീര്‍ത്തു. ഡബിള്‍ സെഞ്ചുറിയിലേക്കാണോ രോഹിത്തിന്റെ കുതിപ്പെന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. 

ലോകകപ്പിലെ ആദ്യ മൂന്ന് ഇന്നിങ്‌സുകളില്‍ തുടര്‍ച്ചയായി അര്‍ധ ശതകം നേടുന്ന റെക്കോര്‍ഡില്‍ നവ്‌ജോദ് സിങ് സിദ്ധുവിനും സച്ചിനും, യുവരാജിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി രോഹിത്. 1987ലോകകപ്പിലാണ്  സിദ്ധു ഈ നേട്ടം കൊയ്തത്. 1996ല്‍ സച്ചിനും, 2011 ലോകകപ്പില്‍ യുവിയും ആദ്യ മൂന്ന് ഇന്നിങ്‌സില്‍ അര്‍ധ ശതകം പിന്നിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ