World Cup 2019

12 പന്തില്‍ ഡക്കായി ക്രിസ് ഗെയില്‍, ബംഗ്ലാ പേസര്‍മാര്‍ക്ക് മുന്നില്‍ വിറച്ച് തുടങ്ങി വിന്‍ഡിസ്‌

സമകാലിക മലയാളം ഡെസ്ക്

സുപ്പര്‍ താരം ക്രിസ് ഗെയ്‌ലിനെ പൂജ്യത്തിന് മടക്കി തുടക്കത്തില്‍ തന്നെ വിന്‍ഡിസിനെ സമ്മര്‍ദ്ദത്തിലാക്കി ബംഗ്ലാദേശ്. മൂന്നാം ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ മുഹമ്മദ് സയ്ഫുദ്ദീന്‍ ഗെയ്‌ലിനെ മുഷ്ഫിഖര്‍ റഹീമിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സ് എന്ന നിലയിലേക്ക് വിന്‍ഡിസ് വീണു. 

പന്ത്രണ്ട് പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതെ പരുങ്ങുകയായിരുന്നു ഗെയ്ല്‍. നേരിട്ട പതിമൂന്നാമത്തെ പന്തില്‍ സയ്ഫുദ്ധീന്റെ ഇന്‍സ്വിങ്ങറിന് മുന്‍പില്‍ ബാറ്റ് വെച്ച് കുടുങ്ങി. ടോസ് നേടിയ ബംഗ്ലാേേദശ് നായകന്‍ മൊര്‍താസ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 

കളിയിലെ ആദ്യ പത്ത് ഓവറുകള്‍ നിര്‍ണായകമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.  ബ്രാത്വെയ്റ്റിനെ ഒഴിവാക്കി ഡാരന്‍ ബ്രാവോയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് വിന്‍ഡിസ് ഇറങ്ങിയത്. ബാറ്റിങ്ങിന് കരുത്ത് കൂട്ടിയാണ് വിന്‍ഡിസ് ഇറങ്ങിയത് എങ്കിലും ആദ്യ ഓവറുകള്‍ ബംഗ്ലാ പേസര്‍മാര്‍ക്ക് മുന്നില്‍ പതറുകയാണ് അവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?