World Cup 2019

അത്രയും പ്രധാനപ്പെട്ടൊരാളെ കുറിച്ച് പറയാന്‍ നിങ്ങള്‍ വിട്ടുപോയി, മുംബൈ ഇന്ത്യന്‍സിനോട് രോഹിത്‌

സമകാലിക മലയാളം ഡെസ്ക്

സ്വപ്‌ന തുല്യമാണ് കളിയാണ് ലോകകപ്പിന്റെ തുടക്കത്തില്‍ രോഹിത് ശര്‍മയില്‍ നിന്ന് വരുന്നത്. ചിരവൈരികളായ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ഉപനായകനെ തേടി അഭിനന്ദനമാണ് എല്ലാ കോണില്‍ നിന്നും വരുന്നത്. അഭിനന്ദിച്ചെത്തിയവരുടെ കൂട്ടത്തില്‍ മുംബൈ ഇന്ത്യന്‍സുമുണ്ടായി. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനോട് പരാതി പറയുകയാണ് രോഹിത് ഇപ്പോള്‍. 

അച്ഛന്റെ റോളിലേക്ക് എത്തിയതാണ് ജീവിതത്തിലെ ഈ നല്ല ഘട്ടത്തിന് പിന്നിലെന്നാണ് പാകിസ്ഥാനെതിരായ കളിക്ക് പിന്നാലെ രോഹിത് പറഞ്ഞത്. രോഹിത്തിന്റെ ഈ വാക്കുകള്‍ കടമെടുത്താണ് മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്തത്. ഈ നല്ല സമയത്തിന്റെ ക്രഡിറ്റെല്ലാം മകള്‍ സമയ്‌റയ്ക്കാണെന്ന് പറഞ്ഞാണ് മുംബൈ ട്വീറ്റ് ചെയ്തത്. 

മുംബൈയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് പരാതിയുടെ രോഹിത് വന്നു. ഇത് എന്നെ കുഴപ്പത്തിലാക്കും...എന്റെ വിജയത്തില്‍ പങ്കിവഹിച്ച മറ്റൊരാളെ നിങ്ങള്‍ വിട്ടുപോയി എന്നാണ് രോഹിത് ട്വീറ്റില്‍ പറയുന്നത്. ഭാര്യ റിതികയെ കുറിച്ച് പറയാന്‍ മുംബൈ ഇന്ത്യന്‍സ് വിട്ടുപോയതാവാം രോഹിത് ഉദ്ദേശിച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്. ഇനി ശനിയാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇടവേളയില്‍ രോഹിത്തിന്റെ ട്വീറ്റ് കണ്ടതിന്റെ കൗതുകത്തിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു