World Cup 2019

താഹിറിന്റെ തകര്‍പ്പന്‍ ക്യാച്ച്, ഒപ്പം കിടിലനൊരു റെക്കോര്‍ഡും തന്റെ പേരിലേക്കി

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമായി ഇമ്രാന്‍ താഹിര്‍. പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ പുറത്താക്കിയ തകര്‍പ്പന്‍ ഡെലിവറിയിലൂടെയാണ് ഇമ്രാന്‍ താഹിര്‍ മറ്റൊരു നാഴികകപ്പ് പിന്നിട്ടത്. 

 തകര്‍പ്പന്‍ ക്യാച്ചിലൂടെയായിരുന്നു താഹിറിന്റെ റെക്കോര്‍ഡ് നേട്ടം. സൗത്ത് ആഫ്രിക്കന്‍ മുന്‍ പേസര്‍ അലന്‍ ഡൊണാള്‍ഡിനെ പിന്നിലേക്ക് മാറ്റി നിര്‍ത്തിയാണ് നാല്‍പതാം വയസില്‍ താഹിറിന്റെ നേട്ടം. 39 ലോകകപ്പ് വിക്കറ്റാണ് താഹിറിന്റെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്. അലന്‍ ഡൊണാള്‍ഡ് വീഴ്ത്തിയത് 38 ലോകകപ്പ് വിക്കറ്റുകളും. 

പക്ഷേ, അലന്‍ ഡൊണാള്‍ഡിനെ മറികടക്കാന്‍ അദ്ദേഹത്തേക്കാള്‍ ആറ് ഇന്നിങ്‌സുകള്‍ കുറവാണ് താഹിറിന് വേണ്ടി വന്നത്. 25 ഇന്നിങ്‌സില്‍ നിന്നാണ് അലന്‍ 38 വിക്കറ്റ് വീഴ്ത്തിയത്. താഹര്‍ 39 വിക്കറ്റ് വീഴ്ത്താന്‍ എടുത്തത് 19 ഇന്നിങ്‌സും. കളി മികവും ഫിറ്റ്‌നസും നിലനിര്‍ത്തി പ്രായത്തെ തന്നെ തോല്‍പ്പിക്കുകയാണ് താഹിര്‍. ലോകകപ്പില്‍ 4.32 എന്നതാണ് താഹിറിന്റെ ഇക്കണോമി റേറ്റ്. ആവറേജ് 18.48.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം