World Cup 2019

എവിടേയുമായിക്കോട്ടെ, ഈ മൂന്ന് പേരും ഒരുമിച്ച് വന്നാലുള്ള ഫീലുണ്ടല്ലോ...നൊസ്റ്റാള്‍ജിയയില്‍ നിറഞ്ഞ് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഒരുമിച്ച് ഇവരെ വര്‍ഷങ്ങളോളമാണ് നമ്മള്‍ കളിക്കളത്തില്‍ കണ്ടത്. ഓരോരുത്തരായി വിരമിച്ച് പോവുമ്പോള്‍ ഇവര്‍ ഒരുമിച്ചുള്ള നിമിഷങ്ങളും കാഴ്ചകളും ഇനിയുണ്ടാവില്ലല്ലോ എന്നത് ഏതൊരു ക്രിക്കറ്റ് പ്രേമിയേയും അസ്വസ്ഥമാക്കിയിരുന്നു. എന്നാല്‍ ലോകകപ്പ് തുടങ്ങിയതോടെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ റീയുണിയന്‍ കാണുന്ന കൗതുകത്തിലാണ് ആരാധകര്‍.

കളിക്കളത്തില്‍ അല്ലെങ്കിലും കളി പറയാന്‍ പഴയ കൂട്ടുകെട്ടുകളെല്ലാം വീണ്ടും ഒരുമിച്ച് വരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു തലമുറയെ അടയാളപ്പെടുത്തിയവരാണ് സച്ചിനും സെവാഗും, ഗാംഗുലിയും. മൂവരും കളി പറയാന്‍ ഒരുമിച്ചെത്തിയതാണ് ഇപ്പോള്‍ ആരാധകരില്‍ നൊസ്റ്റാള്‍ജിയ നിറയ്ക്കുന്നത്. 

ഗാംഗുലിക്കും സച്ചിനുമൊപ്പം കമന്ററി ബോക്‌സില്‍ ഒരുമിച്ചെത്തിയ സന്തോഷം ട്വീറ്റിലൂടെ സെവാഗ് പങ്കുവെച്ചു. ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക മത്സരത്തില്‍ കമന്ററി പറഞ്ഞിരിക്കുന്ന ഫോട്ടോയും, കളിക്കളത്തില്‍ ഈ രണ്ട് പേര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്ത് പങ്കുവെച്ചാണ് സെവാഗ് വീണ്ടും ഒരുമിച്ചെത്തിയ സന്തോഷം പങ്കുവെച്ചത്. 

സെവാഗിന്റെ ട്വീറ്റ് വൈറലാവുകയും, മൂവരേയും വീണ്ടും ഒരുമിച്ച് വന്നത് സമൂഹമാധ്യമങ്ങളില്‍ സംസാര വിഷയമാവുകയും ചെയ്തു. ഗാംഗുലി, സെവാഗ്, തെണ്ടുല്‍ക്കര്‍ എന്നതിനെ ചുരുക്കി വി ലവ് ജിഎസ്ടി എന്നെല്ലാം പറഞ്ഞാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി