രാജയ്ക്കായി കാത്തിരിക്കുന്നു, മൂന്നാം ഭാഗത്തില്‍ എന്നേം വിളിക്കണേ; വൈശാഖിനോട് പൃഥ്വിരാജ് 

ഭാഗത്തില്‍ സൂര്യയെയും വിളിക്കണെ എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകള്‍
രാജയ്ക്കായി കാത്തിരിക്കുന്നു, മൂന്നാം ഭാഗത്തില്‍ എന്നേം വിളിക്കണേ; വൈശാഖിനോട് പൃഥ്വിരാജ് 

മ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയും മോഹന്‍ലാല്‍ നായകനാകുന്ന പൃഥ്വിരാജിന്റെ ലൂസിഫറുമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. ട്രെയിലറും ടീസറും ഒന്നിച്ചെത്തിയദിനം മുതല്‍ ആവേശ കൊടുമുടിയിലാണ് ആരാധകര്‍. 

ആരായിരിക്കും കൂടുതല്‍ തിളങ്ങുക എന്ന ഫാന്‍സ് തര്‍ക്കത്തിനിടയില്‍ സംവിധായകന്‍ വൈശാഖ് ലൂസിഫര്‍ ട്രെയിലറിനെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വ്യത്യസ്തമായിരുന്നു. പൃഥ്വിയെയും മോഹന്‍ലാലിനെയും പുകഴ്തിയായിരുന്നു വൈശാഖിന്റെ വാക്കുകള്‍. ഇപ്പോഴിതാ വൈശാഖിന് നന്ദി പറഞ്ഞ് പൃഥ്വിരാജും രംഗത്തെത്തിക്കഴിഞ്ഞു. 

വൈശാഖിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ പൃഥ്വി രാജയ്ക്കായി കാത്തിരിക്കുന്നെന്നും കുറിച്ചു. മൂന്നാം ഭാഗത്തില്‍ സൂര്യയെയും വിളിക്കണെ എന്നായിരുന്നു തുടര്‍ന്നുള്ള പൃഥ്വിരാജിന്റെ വാക്കുകള്‍.

2010ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയു പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. പോക്കിരിരാജയിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര് സൂര്യ എന്നായിരുന്നു. രണ്ടാം ഭാഗം പുറത്തിറങ്ങുമ്പോള്‍ പൃഥ്വി ഇല്ലാതെയാണ് ചിത്രം ഒരുങ്ങുന്നത്. പോക്കിരിരാജയില്‍ അഭിനയിച്ച മറ്റ് പ്രധാന കഥാപാത്രങ്ങളെല്ലാം മധുരരാജയില്‍ അണിനിരക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com