സ്ഫടികമായിരുന്നു പ്രചോദനം, റിലീസിന് മുന്‍പ് ആ രംഗം അദ്ദേഹത്തെ മാത്രം കാണിച്ചു; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ഭദ്രന്റെ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ആടുതോമയിലെ രംഗമാണ് ഇതിന് പ്രചോദനമായത് എന്നാണ് താരം പറയുന്നത്
സ്ഫടികമായിരുന്നു പ്രചോദനം, റിലീസിന് മുന്‍പ് ആ രംഗം അദ്ദേഹത്തെ മാത്രം കാണിച്ചു; തുറന്നു പറഞ്ഞ് പൃഥ്വിരാജ്


സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. മോഹന്‍ലാലിന്റെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ പട്ടികയിലേക്കാണ് ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയുടേയും സ്ഥാനം. ചിത്രത്തിലെ ചില രംഗങ്ങളും ഡയലോഗുകളുമെല്ലാം ആരാധകരുടെ ആവേശം കൂട്ടുന്നവയാണ്. കൈവിലങ്ങുമായി പൊലീസിന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗമാണ് കൂട്ടത്തില്‍ ഏറ്റവും കൈയടി നേടിയത്. പ്രായത്തെ തോല്‍പ്പിക്കുന്ന മോഹന്‍ലാലിന്റെ മെയ് വഴക്കമാണ് ഈ രംഗത്തില്‍ വ്യക്തമാകുന്നത്. അതിനൊപ്പം തന്നെ ചില വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ ഈ രംഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. 

ഭദ്രന്റെ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ആടുതോമയിലെ രംഗമാണ് ഇതിന് പ്രചോദനമായത് എന്നാണ് താരം പറയുന്നത്. അതിനാല്‍ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഈ രംഗം ഭദ്രനെ കാണിച്ചിരുന്നു എന്നുമാണ് പൃഥ്വിയുടെ വാക്കുകള്‍. ഒരു അവാര്‍ഡ് ചടങ്ങിനിടെയാണ് ഭദ്രനേുമായുള്ള ബന്ധത്തെക്കുറിച്ച് മനസു തുറന്നത്. ലൂസിഫര്‍ തുടങ്ങുന്നതിന്റെ തലേന്ന് ഭദ്രനെ വിളിച്ച് താന്‍ അനുഗ്രഹം തേടിയെന്നാണ് പൃഥ്വി പറയുന്നത്. 

ചിത്രത്തിലെ ഏറ്റവും വലിയ മാസ് സീനായ പൊലീസുകാരനെ ചവിട്ടുന്ന രംഗം റിലീസിനു മുമ്പ് തന്റെ സിനിമയ്ക്ക് പുറത്തുള്ള ഒരാള്‍ മാത്രമേ കണ്ടിട്ടുള്ളൂ, അത് ഭദ്രന്‍ സാറാണ്. സ്ഫടികം എന്ന ചിത്രത്തിലെ സമാനരംഗമാണ് തന്നെ അതു ചെയ്യാന്‍ പ്രചോദനമായത്.  അതുകൊണ്ടാണ് ആ സീന്‍ നേരത്തെ തന്നെ അദ്ദേഹത്തെ കാണിച്ചത്' താരം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com