ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ വരേണ്ട, 65 കഴിഞ്ഞവർക്ക് പ്രവേശനമില്ല; കർശന നിയന്ത്രണങ്ങളോടെ ഷൂട്ടിങ് പുനരാരംഭിക്കും

ലോക്കേഷനിലെ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്
ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ വരേണ്ട, 65 കഴിഞ്ഞവർക്ക് പ്രവേശനമില്ല; കർശന നിയന്ത്രണങ്ങളോടെ ഷൂട്ടിങ് പുനരാരംഭിക്കും

ബോളിവുഡ് ആസ്ഥാനമായ മുംബൈയിലാണ് കൊറോണ വ്യാപനം ഏറ്റവും ശക്തമായിരിക്കുന്നത്. നിലവിൽ പല താരങ്ങളും നിരീക്ഷണത്തിലുമാണ്. ഇപ്പോൾ സംസാഥാനത്ത് ഷൂട്ടിങ്ങുകൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. കടുത്ത നിയന്ത്രണങ്ങളോടെയാവും ഷൂട്ടിങ് ആരംഭിക്കുക. ലോക്കേഷനിലെ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. കൂടാതെ 65 വയസുകഴിഞ്ഞവർക്കും ​ഗർഭിണികൾക്കും പ്രവേശനമുണ്ടാകില്ല. വീട്ടിൽ ​ഗർഭിണികളുള്ളവർക്കും വരാനാകില്ല. സർക്കാരിന്റെ നിർ​ദേശങ്ങൾ പൂർണമായി പാലിച്ചു മാത്രമേ ഷൂട്ടിങ് നടത്താനാവൂ.

നിര്‍മ്മാതാവും സംവിധായക ഡിപ്പാര്‍ട്ട്മെന്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഷൂട്ടിങ്ങില്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറച്ച് ലിസ്റ്റിടുക. സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന 33 ശതമാനത്തിലേക്ക് ആളുകളിലേക്ക് പരിമിതപ്പെടുത്തണം. 65 കഴിഞ്ഞവർക്കും ഗര്‍ഭിണികളായ ജോലിക്കാര്‍ക്ക് സെറ്റില്‍ പ്രവേശനമില്ല. ജോലിയിലുള്ള ആളുടെ ഭാര്യ ഗര്‍ഭിണിയെങ്കില്‍ അയാളും സെറ്റില്‍ വരേണ്ടതില്ല. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഏവരുടെയും ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

ലൊക്കേഷനിൽ ശുചീകരണം കൃത്യമായി പാലിക്കണം. മാസ്‌ക്കുകളും സാനിറ്റൈസറുകളും സെറ്റില്‍ നിര്‍ബന്ധമാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ അടക്കം ഏവരും ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മൂന്നു ശൗചാലയങ്ങളെങ്കിലും നിര്‍ബന്ധമായും സെറ്റുകളില്‍ ഉണ്ടായിരിക്കണം. അവ കൃത്യമായി ശുചീകരിക്കുകയും വേണം. മാസ്‌ക് നിര്‍ബന്ധമാണ്. ഉപയോഗിച്ച മാസ്‌കുകള്‍  ഗ്ലൗസുകള്‍ എന്നിവ നിക്ഷേപിക്കാനുള്ള ഡസ്റ്റ് ബിന്നുകളും അവ നശിപ്പിക്കാനുള്ള സംവിധാനങ്ങളും കരുതേണ്ടതാണ്.

ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യവിവരങ്ങള്‍ പരിചയ സമ്പന്നനായ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം പരിശോധിച്ച് റിപ്പോര്‍ട്ട്  തയ്യാറാക്കണം. രോഗ സാധ്യതയുള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരേയും അവരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി മാറ്റി നിര്‍ത്തുക. ഷൂട്ടിങ്ങിലുടനീളം ഈ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമായിരിക്കണം. കാസ്റ്റിംഗ് കഴിവതും ഫേസ്‌ടൈം, സൂം, സ്‌കൈപ്പ് തുടങ്ങിയ ആപ്പുകളുടെ സഹായത്തോടെ ചെയ്യണം. ഓഡീഷന്‍ നിര്‍ബന്ധമെങ്കില്‍ സാമൂഹിക അകലം പാലിച്ച് മാത്രം ആവാം. ലഞ്ച് ബ്രേക്കുകളില്‍ ആവശ്യമില്ലാത്ത കൂടിച്ചേരലുകള്‍ അനുവദനീയമല്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ടെങ്കില്‍ മാത്രം വയ്ക്കുക. സെറ്റില്‍ സന്ദര്‍ശകരെ കര്‍ശനമായും ഒഴിവാക്കുക.

ഷൂട്ടിങ്ങ് ലൊക്കേഷന്‍ , വാഹനങ്ങള്‍ , ഹോട്ടല്‍ മുറികള്‍ എന്നിവിടങ്ങളില്‍ ആളുകളുടെ കൃത്യമായ എണ്ണം കണക്കാക്കി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യമായ മുറികളുടേയും വാഹനങ്ങളുടെയും എണ്ണവും   സൗകര്യവും നടപ്പിലാക്കുക . ഷൂട്ടിങ്ങ് സ്പോട്ടില്‍  മാറ്റങ്ങള്‍ വരുത്തേണ്ട സമയം ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിലെ ആളുകള്‍ മാത്രമേ സെറ്റില്‍ ഉണ്ടാകാവൂ .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com