നടി ദുർഗാ കൃഷ്ണയും അർജുൻ രവീന്ദ്രനും വിവാഹിതരായി; ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 10:52 AM |
Last Updated: 05th April 2021 10:52 AM | A+A A- |
ദുർഗാകൃഷ്ണയും അർജുനും വിവാഹവേളയിൽ/ ഇൻസ്റ്റഗ്രാം
യുവനടി ദുർഗാകൃഷ്ണ വിവാഹിതയായി. യുവനിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
ചുവന്ന വിവാഹസാരിയിൽ അതിസുന്ദരിയായിരുന്നു ദുർഗാകൃഷ്ണ. ടെമ്പിൾ ഡിസൈനിലുള്ള സ്വർണാഭരണങ്ങളാണ് താരം അണിഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹചിത്രങ്ങൾ. വിവാഹശേഷവും തുടർന്ന് അഭിനയിക്കുമെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വച്ച് നടക്കും.
സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ച് ദുർഗ തന്നെയാണ് വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. നാലു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് തന്റെ പ്രണയത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞത്. ദുർഗാകൃഷ്ണ പ്രധാന വേഷത്തിൽ എത്തിയ കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിന്റെ നിർമാതാവാണ് അർജുൻ. അതിനൊപ്പം മോഡലിങ്ങും ചെയ്യുന്നുണ്ട്. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച ദുര്‍ഗ കൃഷ്ണ പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.