''ഒന്നും ശരിയായിരുന്നില്ല, ഒന്നും..'', ജീവിതത്തെക്കുറിച്ച് 30ാം വയസില്‍ സുശാന്ത് എഴുതിയത്; വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 04:18 PM |
Last Updated: 13th January 2021 04:18 PM | A+A A- |
സുശാന്ത് സിങ് രജ്പുത്ത്/ ഫയല്‍ ചിത്രം
മാസങ്ങള്‍ പിന്നിട്ടിട്ടും നടന്‍ സുശാന്ത് സിങ്ങിന്റെ മരണം തീര്‍ത്ത ദുരൂഹത കെട്ടടങ്ങിയിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരം എഴുതിയ ഒരു കത്താണ്. തന്റെ 30 വയസുവരെയുള്ള ജീവിതത്തെക്കുറിച്ചാണ് താരം കത്തില്‍ പറയുന്നത്. തന്റെ മത്സരങ്ങളെല്ലാം തെറ്റായതായിരുന്നു എന്നാണ് സുശാന്ത് കുറിച്ചിരുന്നത്. താരത്തിന്റെ സഹോദരി ശ്വേത സിങ്ങാണ് കത്ത് ട്വീറ്റ് ചെയ്തത്.
ഭായ് എഴുതിയത്, ചിന്തകളെല്ലാം അസാമാന്യമായ ഉള്‍ക്കാഴ്ചയോടെയുള്ളതായിരുന്നു- എന്നാണ് കത്ത് പങ്കുവെച്ച് ശ്വേത കുറിച്ചത്. 'എന്റെ ജീവിതത്തിലെ 30 വര്‍ഷങ്ങള്‍ ഞാന്‍ ചെലവഴിച്ചതായി കരുതുന്നു. ആദ്യ 30 എന്തെങ്കിലും ആവാനാണ് ഞാന്‍ ശ്രമിച്ചത്. എല്ലാ കാര്യങ്ങളിലും മികച്ചതാവാന്‍ ഞാന്‍ ആഗ്രഹിച്ചു. ടെന്നീസിലും സ്‌കൂളിലും പരീക്ഷയിലുമെല്ലാം മികച്ചതാവാനാണ് ആഗ്രഹിച്ചത്. എല്ലാക്കാര്യവും ഞാന്‍ ആ രീതിയില്‍ തന്നെയാണ് നോക്കിക്കണ്ടത്. ഞാന്‍ എങ്ങനെയാണോ അതില്‍ ഞാന്‍ സംതൃപ്തനല്ല. പക്ഷേ കാര്യങ്ങളിലെല്ലാം ഞാന്‍ മികച്ചതായിരുന്നെങ്കില്‍... എന്റെ മത്സരം തെറ്റിപ്പോയെന്ന് ഞാന്‍ മനസിലാക്കി, കാരണം ഞാന്‍ എങ്ങനെയാണോ അതുതന്നെ കണ്ടെത്താനുള്ളതായിരുന്നു ഈ മത്സരങ്ങള്‍'- സുശാന്ത് കുറിച്ചു.
Written by Bhai...the thought so profound #ForeverSushant pic.twitter.com/QcDYbAfQTm
— Shweta Singh Kirti (@shwetasinghkirt) January 12, 2021
താരത്തിന്റെ കൈപ്പടയിലുള്ള കത്ത് ആരാധഖരുടെ കണ്ണുകള്‍ നിറക്കുകയാണ്. സുശാന്തിന്റെ ഓര്‍മകളിലാണ് സഹോദരി. ഇതിനോടകം സുശാന്തിന്റെ നിരവധി ഓര്‍മകളാണ് ശ്വേത പങ്കുവെച്ചത്. ജൂണ്‍ 14നാണ് സുശാന്തിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.