നടി അന്‍കിത ലോഖന്‍ഡേയുടെ പിതാവ് അന്തരിച്ചു; ശവമഞ്ചം ചുമന്ന് താരം, വിഡിയോ

മുംബൈയില്‍വച്ച് ശനിയാഴ്ചയായിരുന്നു മരണം
അന്‍കിത ലോഖന്‍ഡേ/ചിത്രം: ഇൻസ്റ്റ​ഗ്രാം
അന്‍കിത ലോഖന്‍ഡേ/ചിത്രം: ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് നടി അന്‍കിത ലോഖന്‍ഡേയുടെ അച്ഛന്‍ ശശികാന്ത് ലോഖന്‍ഡേ അന്തരിച്ചു. 68 വയസായിരുന്നു. മുംബൈയില്‍വച്ച് ശനിയാഴ്ചയായിരുന്നു മരണം. 

സംസ്‌കാരത്തിനു കൊണ്ടുപോകുന്ന അച്ഛന്റെ ശവമഞ്ചം ചുമക്കുന്ന അന്‍കിതയുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. കരഞ്ഞുകൊണ്ട് അച്ഛന്റെ ശവമഞ്ചം തോളിലേറ്റുന്ന താരത്തെയാണ് വിഡിയോയില്‍ കാണുന്നത്. ഭര്‍ത്താവ് വിക്കി ജെയിനും അന്‍കിതയ്‌ക്കൊപ്പമുണ്ടായിരുന്നു. 

താരങ്ങളായ അര്‍തി സിങ്, ശ്രദ്ധ ആര്യ, ഓംകാര്‍ കപൂര്‍, രാജേഷ് ഖട്ടര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അച്ഛന്റെ വായോഗത്തില്‍ താരത്തിന്റെ ആരാധകരും ആദരാഞ്ജലി അര്‍പ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com