കശ്മീര്‍ പ്രശ്‌നം; ചൈനയുടെ ഇടപെടല്‍ 4600 കോടിയുടെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ലക്ഷ്യമിട്ട്

ചൈനയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള കശ്മീര്‍ പ്രശ്‌നം പരിഹരിക്കുക എന്നത് ഏറ്റവും ശ്രമകരമായ കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കശ്മീര്‍ പ്രശ്‌നം; ചൈനയുടെ ഇടപെടല്‍ 4600 കോടിയുടെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ലക്ഷ്യമിട്ട്

ബീജിങ്: ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്നുള്ള ചൈനയുടെ തീരുമാനത്തിനു പിന്നില്‍ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയിലുള്ള ചൈനയുടെ താത്പര്യമാണെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാര്‍ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ചൈന പാകിസ്താന്‍ പ്രത്യേക സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധീന കശ്മീരിലൂടെയാണ്. 

മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്നതാണ് ചൈനയുടെ നിലപാടെങ്കിലും നിക്ഷേപം നടത്തിയിട്ടുള്ള മേഖലകളിലെ സംരംഭകരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ചൈനയ്ക്ക് സാധിക്കില്ലെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. 

ബംഗ്ലാദേശിലേയും മ്യാന്‍മാറിലേയും റോഹിങ്ക്യ പ്രശ്‌നങ്ങളള്‍ പരിഹരിക്കാന്‍ ചൈന നടത്തിയ ഇടപെടലുകളെ പുകഴ്ത്തുന്ന ഗ്ലോബല്‍ ടൈംസ് കശ്മീര്‍ അടക്കമുള്ള ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചൈനയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ആവശ്യമാണെന്നതിനാല്‍ ഇക്കാര്യത്തില്‍ ചൈനയ്ക്ക് പ്രത്യേക താത്പര്യമുണ്ടെന്നും പറയുന്നു. 


ചൈനയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള കശ്മീര്‍ പ്രശ്‌നം പരിഹരിക്കുക എന്നത് ഏറ്റവും ശ്രമകരമായ കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയ്ക്കുവേണ്ടി 4600 കോടിയോളം അമേരിക്കന്‍ ഡോളറാണ് ചൈന മുതല്‍മുടക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com