പാതിവ്രത്യം തെളിയിക്കാന്‍ 'അഗ്നിപരീക്ഷ', യുവതിയുടെ കൈയില്‍ കത്തുന്ന കല്‍ക്കരി കോരിയിട്ടു; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്‌

ഭര്‍ത്താവിനോടുള്ള കൂറ് തെളിയിക്കാന്‍ യുവതിയുടെ കൈയ്യില്‍ കത്തുന്ന കല്‍ക്കരിയിട്ട് അഗ്നിപരീക്ഷ നടത്തിയതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഭര്‍ത്താവിനോടുള്ള കൂറ് തെളിയിക്കാന്‍ യുവതിയുടെ കൈയ്യില്‍ കത്തുന്ന കല്‍ക്കരിയിട്ട് 'അഗ്നിപരീക്ഷ' നടത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഒക്ടോബര്‍ 19നാണ് സംഭവമുണ്ടായത്. നംഗ്ലബാരി ഗ്രാമത്തിലേക്ക് ഒന്നര വര്‍ഷം മുമ്പാണ് പരാതിക്കാരിയായ ശിവാനിയെ ജൈവര്‍ എന്നയാള്‍ വിവാഹം കഴിച്ച് കൊണ്ട് വന്നത്.

 ഒരു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് ശിവാനിയെ ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഭാര്യയുടെ സ്വഭാവദൂഷ്യം കാരണമാണ് മക്കളുണ്ടാകാത്തത് എന്ന മന്ത്രവാദിനി പറഞ്ഞതോടെയാണ് അഗ്നിപരീക്ഷ നടത്തി സത്യം തെളിയിക്കാന്‍ ഭര്‍ത്താവും വീട്ടുകാരും തീരുമാനിച്ചത്.

 ഭാര്യയും ഭര്‍ത്താവും അഗ്നിപരീക്ഷയ്ക്ക് വിധേയരാകണമെന്നായിരുന്നു തീരുമാനം. ജൈവറിന്റെ കയ്യിലേക്ക് കത്തുന്ന കല്‍ക്കരി കോരിയിട്ടതും അയാള്‍ കുടഞ്ഞ് കളഞ്ഞു. ശിവാനിയുടെ ഊഴമെത്തിയപ്പോള്‍ രണ്ട് കൈയ്യും ബലമായി പിടിച്ചുവച്ച ശേഷം കല്‍ക്കരി കോരിയിടുകയായിരുന്നു. ഇതോടെ കൈയ്യുടെ ഉള്‍ഭാഗത്ത് പൂര്‍ണമായും പൊള്ളലേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. 

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനും ആറ് ബന്ധുക്കള്‍ക്കുമെതിരെ കേസടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com