ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ച് കൊന്നു; പ്രകൃതി വിരുദ്ധ പീഡനത്തിന് എട്ടുപേര്‍ക്കെതിരെ കേസ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2018 12:22 PM  |  

Last Updated: 29th July 2018 12:25 PM  |   A+A-   |  

ചണ്ഡിഗഡ്:  ഗര്‍ഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസില്‍ ഹരിയാനയിലെ മേവത്ത് സ്വദേശികളായ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പീഡനത്തെ തുടര്‍ന്ന് ആട് കൊല്ലപ്പെട്ടിരുന്നു. മറോദ ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്.  ആടിന്റെ ഉടമസ്ഥനായ അസ്ലു നല്‍കിയ പരാതിയിലാണ് കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്‌
 
എട്ടുപേര്‍ക്കെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും മൃഗങ്ങളെ ക്രൂരമായി ഉപദ്രവിച്ച് കൊന്നതിനും കുറ്റം ചുമത്തിയിട്ടുണ്ട്. ആടിനെ ലൈംഗികമായി ദുരുപയോഗം ചെയ്തത് മദ്യലഹരിയിലാണ് എന്നാണ് പൊലീസ് കരുതുന്നത്‌. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. 

ആട് മേയ്ക്കുന്നതിനിടയില്‍ കാണാതായതിനെ അന്വേഷിച്ച് ചെല്ലുമ്പോഴാണ് ആടിനെ  ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെതെന്നും ഇത് വിലക്കിയ തന്നെ ഇവര്‍ ഉപദ്രവിക്കുകയും മറ്റ് ആടുകളെയും ഇങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അസ്ലു പരാതിയില്‍ പറയുന്നു.