മരുഭൂമിയാകുമോ മുംബൈയും ബംഗലുരുവും? രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ ജലക്ഷാമമെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്

രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ ജലക്ഷാമമെന്ന് നീതിആയോഗിന്റെ റിപ്പോര്‍ട്ട്. മുംബൈയും ബംഗലുരുവും ഹൈദരാബാദുമുള്‍പ്പടെ 21 പ്രധാനനഗരങ്ങളിലെ ഭൂഗര്‍ഭജലം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇല്ലാതെയാകുമെന്ന
മരുഭൂമിയാകുമോ മുംബൈയും ബംഗലുരുവും? രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ ജലക്ഷാമമെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ ജലക്ഷാമമെന്ന് നീതിആയോഗിന്റെ റിപ്പോര്‍ട്ട്. മുംബൈയും ബംഗലുരുവും ഹൈദരാബാദുമുള്‍പ്പടെ 21 പ്രധാനനഗരങ്ങളിലെ ഭൂഗര്‍ഭജലം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇല്ലാതെയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍നഗരങ്ങളിലെ പത്ത് കോടി ജനങ്ങളെയെങ്കിലും ഇത് ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. വീടുകളിലേക്ക് വിതരണം ചെയ്യുന്ന 70 ശതമാനം കുടിവെള്ളവും ശുദ്ധമല്ലെന്നും പഠനത്തില്‍ കണ്ടെത്തി. രണ്ട് ലക്ഷത്തോളം പേരാണ് പ്രതിവര്‍ഷം ശുദ്ധജലത്തിന്റെ അഭാവത്തെ തുടര്‍ന്ന് രാജ്യത്ത് മരിക്കുന്നത്. 2030 ഓടെ വെള്ളത്തിന്റെ ആവശ്യകത ഇരട്ടിയായി വര്‍ധിക്കും. 

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ജലക്ഷാമത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. 87 ശതമാനം ജനങ്ങളാണ് ആവശ്യത്തിന് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.വന്‍ നഗരങ്ങള്‍ സീറോ ഗ്രൗണ്ട് വാട്ടറിലേക്ക് മാറുന്നതോടെ സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണില്‍ വിതരണം ചെയ്യുന്നത് പോലെ വീടൊന്നിന് പ്രതിദിനം 25 ലിറ്റര്‍ ജലമെന്ന നിലയിലേക്ക് ഉപഭോഗം കുറയ്‌ക്കേണ്ടി വരുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

122 രാജ്യങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരപട്ടികയില്‍ ഇന്ത്യനൂുറ്റിയിരുപതാം സ്ഥാനത്താണ്. ബംഗ്ലാദേശിനെയും ചൈനയെക്കാളും പിന്നില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com