രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള 70 ലോഡ് കല്ല് തയ്യാര്‍, ഇനി വേണ്ടത് സുപ്രിം കോടതിയുടെ അനുമതി മാത്രം: വിഎച്ച്പി

സുപ്രിംകോടതിയില്‍ നിന്ന് അനുകൂലമായ വിധി ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് പിന്നാലെ നിര്‍മ്മാണം ആരംഭിക്കുമെന്നും കൊത്തുപണിക്കാരടക്കമുള്ള ജോലിക്കാരെയും എത്തിച്ചിട്ടുണ്ടെന്നും വിഎച്ച്പി നേതാക്കള്‍ അറിയിച
രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള 70 ലോഡ് കല്ല് തയ്യാര്‍, ഇനി വേണ്ടത് സുപ്രിം കോടതിയുടെ അനുമതി മാത്രം: വിഎച്ച്പി

അയോധ്യ : രാമക്ഷേത്രം പണിയാനുള്ള 70 ലോഡ് കല്ല് ഉടന്‍ അയോധ്യയിലേക്ക് എത്തുമെന്ന് വിഎച്ച്പി. ക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്നും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും വിഎച്ച്പി വ്യക്തമാക്കി. സുപ്രിംകോടതിയില്‍ നിന്ന് അനുകൂലമായ വിധി ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് പിന്നാലെ നിര്‍മ്മാണം ആരംഭിക്കുമെന്നും കൊത്തുപണിക്കാരടക്കമുള്ള ജോലിക്കാരെയും എത്തിച്ചിട്ടുണ്ടെന്നും വിഎച്ച്പി നേതാക്കള്‍ അറിയിച്ചു. 
ഈ മാസം 29 നാണ് ബാബറി കേസ് സുപ്രിംകോടതി പരിഗണിക്കുന്നത്. നിയമതടസ്സം നീങ്ങിയാലുടന്‍ മൂന്ന് നിലകളുള്ള ക്ഷേത്രം നിര്‍മ്മിക്കാന്‍ തുടങ്ങുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. 

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം ജനങ്ങളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കാനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണിതെന്നും വിഎച്ച്പിയെ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ബാബറി കേസിലെ പ്രധാന പരാതിക്കാരനായ ഇക്ബാല്‍ അന്‍സാരി ആവശ്യപ്പെട്ടു. വിഎച്ച്പി നിലപാടിനെ തുടര്‍ന്ന് അയോധ്യ-രാമജന്‍മഭൂമി റോഡില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. റോഡിലൂടെ പൊതുജന സഞ്ചാരം നിരോധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com