ബി ടെക് പഠിച്ചിട്ടും ജോലിയില്ല; യുവാവ് ഫ്‌ളൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി

ബിഹാര്‍ സ്വദേശിയായ ഇയാള്‍ രണ്ട് മാസം മുമ്പാണ് ജോലി തേടി ഡല്‍ഹിയില്‍ എത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
ബി ടെക് പഠിച്ചിട്ടും ജോലിയില്ല; യുവാവ് ഫ്‌ളൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും മെച്ചപ്പെട്ട ജോലി ലഭിക്കാത്തതില്‍ നിരാശനായ യുവാവ് ഫ്‌ളൈ ഓവറില്‍ നിന്നും ചാടി ജീവനൊടുക്കി. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ മേല്‍പ്പാലത്തില്‍ നിന്നുമാണ് സൗരഭ്(30) എന്ന യുവാവ് താഴേക്ക് ചാടിയത്.

ബി ടെക് വരെ പഠിച്ചിട്ടും ജോലി കിട്ടാത്തതില്‍ താന്‍ നിരാശനാണെന്നും അതിന്റെ മാനസിക വിഷമം ഉണ്ടെന്നും സൗരഭിന്റെ ഡയറിക്കുറിപ്പുകളില്‍ നിന്ന് പൊലീസ് കണ്ടെത്തി.  ബിഹാര്‍ സ്വദേശിയായ ഇയാള്‍ രണ്ട് മാസം മുമ്പാണ് ജോലി തേടി ഡല്‍ഹിയില്‍ എത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

രാജ്യത്ത് തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത് പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com