സുഹൃത്തിന്റെ മകളെ ഏഴാം നിലയില്‍ നിന്ന് താഴേക്കിട്ടു, യുവാവിനെതിരെ കൊലക്കേസ്; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം 

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞത്
സുഹൃത്തിന്റെ മകളെ ഏഴാം നിലയില്‍ നിന്ന് താഴേക്കിട്ടു, യുവാവിനെതിരെ കൊലക്കേസ്; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം 


മുംബൈ: അച്ഛന്റെ സുഹൃത്ത് അപ്പാര്‍ട്ട്‌മെന്റിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്കിട്ട മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ (ശനിയാഴ്ച) വൈകിട്ടാണ് യുവാവ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞത്. ഇയാള്‍ക്കെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അദ്ദേഹം കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞതെന്നും ഇത്തരത്തിലൊരു ഭയാനക സംഭവത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് തങ്ങളെന്നും പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com