'ദീപം തെളിയിക്കാൻ തെരുവുകളിലേക്ക് ഇറങ്ങു'; ജനങ്ങളോട് ആഹ്വാനം ചെയ്ത് ഫഡ്നാവിസ്; വിവാദമായപ്പോൾ വീഡിയോ പിൻവലിച്ചു

'ദീപം തെളിയിക്കാൻ തെരുവുകളിലേക്ക് ഇറങ്ങു'; ജനങ്ങളോട് ആഹ്വാനം ചെയ്ത് ഫഡ്നാവിസ്; വിവാദമായപ്പോൾ വീഡിയോ പിൻവലിച്ചു
'ദീപം തെളിയിക്കാൻ തെരുവുകളിലേക്ക് ഇറങ്ങു'; ജനങ്ങളോട് ആഹ്വാനം ചെയ്ത് ഫഡ്നാവിസ്; വിവാദമായപ്പോൾ വീഡിയോ പിൻവലിച്ചു

മുംബൈ: പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കാനുള്ള ആഹ്വാനം തെറ്റായി വ്യാഖ്യാനിച്ച് കുടുങ്ങി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ജനങ്ങള്‍ ദീപം തെളിക്കാന്‍ തെരുവിലിറങ്ങണമെന്ന വിവാദ പ്രസ്താവന നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ഫഡ്നാവിസ് വെട്ടിലായത്. സംഭവം വിവാദമായതോടെ വീഡിയോ അദ്ദേഹം പിൻവലിച്ചു. 

പ്രധാനമന്ത്രി പറഞ്ഞത് പ്രകാരം എല്ലാവരും ഞായറാഴ്ച രാത്രി വിളക്കുകള്‍ തെളിയിക്കണം. അതിനായി നിങ്ങള്‍ വാതിലിനടുത്തേക്കും ടെറസുകളിലേക്കും തെരുവുകളിലേക്കും ഇറങ്ങു എന്നാണ് ആദ്യം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഫഡ്നാവിസ് പറഞ്ഞത്. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്നത്. 

ഫഡ്നാവിനെതിരെ മഹാരാഷ്ട്ര കോണ്‍ഗ്രസും രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ നിരുത്തരവാദപരമായ പ്രസ്താവനയെ അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി പാത്രങ്ങള്‍ കൊട്ടാന്‍ പറഞ്ഞപ്പോള്‍ ബിജെപി അനുയായികള്‍ തെരുവിലിറങ്ങി സാമൂഹിക അകലം പാലിക്കുന്നതിനെ കളിയാക്കിയത് നാം കണ്ടതാണ്. ഇപ്പോള്‍ ബിജെപി മര്‍ക്കസ് രണ്ട് ആവര്‍ത്തിക്കാനാണോ ആഗ്രഹിക്കുന്നത്. ബിജെപി മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com