രാജസ്ഥാന്‍ ആരോഗ്യമന്ത്രിക്ക് കോവിഡ്

രാജസ്ഥാനില്‍ വീണ്ടും കോവിഡ് രോഗവ്യാപനം രൂക്ഷമാകുകയാണ്
രാജസ്ഥാന്‍ ആരോഗ്യമന്ത്രിക്ക് കോവിഡ്

ജയ്പൂര്‍ : രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേക്രിയില്‍ നിന്നുള്ള എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവായ രഘുശര്‍മ്മ. 

രഘുശര്‍മ്മ ഞായറാഴ്ച സ്വന്തം മണ്ഡലമായ കേക്രിയിലെത്തി നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് രോഗബാധ പ്രകടമാകുന്നത്. 

രാജസ്ഥാനില്‍ വീണ്ടും കോവിഡ് രോഗവ്യാപനം രൂക്ഷമാകുകയാണ്. ഇതേത്തുടര്‍ന്ന് എട്ടു ജില്ലകളില്‍ സംസ്ഥാന സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ ശിക്ഷ 200 രൂപയില്‍ നിന്നും 500 രൂപയായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com