കൊല്‍ക്കത്ത: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം. പ്രചാരണങ്ങള്‍ക്കും പൊതു യോഗങ്ങള്‍ക്കും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
വൈകീട്ട് ഏഴ് മുതല്‍ പിറ്റേ ദിവസം രാവിലെ പത്ത് മണി വരെ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല. യോഗങ്ങളും നടത്തരുതെന്നാണ് നിര്‍ദ്ദേശം. നിശബ്ദ പ്രചാരണത്തിന്റെ സമയം 48 മണിക്കൂറില്‍ നിന്ന് 72 മണിക്കൂറായും നീട്ടിയിട്ടുണ്ട്. റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.
എട്ട് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നാളെ അരങ്ങേറും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ