ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 67,208 പേര്‍ക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി.
ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 2,330 കോവിഡ് മരണമാണ്. 1,03,570 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,97,00,313 ആണ്. ഇതില്‍ 2,84,91,670 പേര് രോഗമുക്തി നേടി. ആകെ മരണം 3,81,903 നിലവില്‍ 8,26,740 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ വരെ 26,55,19,251 പേര് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ