ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; ഇന്ത്യയില്‍ എട്ടു സംസ്ഥാനങ്ങളില്‍ കോവിഡ് അതിരൂക്ഷം ; ഹിമാചലില്‍ വിദ്യാലയങ്ങള്‍ അടച്ചു

എട്ടു സംസ്ഥാനങ്ങളിലായി 81.42 ശതമാനം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി/ധാക്ക : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏഴുദിവസം സമ്പൂര്‍ണ അടച്ചിടലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടിയന്തരസര്‍വീസുകള്‍ക്ക് മാത്രമാണ് ലോക്ഡൗണില്‍ ഇളവ് നല്‍കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയിലും കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. ഇന്നലെ 89,129 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 714 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഡ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകള്‍ അതിരൂക്ഷമായി ഉയരുന്നത്. ഈ എട്ടു സംസ്ഥാനങ്ങളിലായി 81.42 ശതമാനം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

മഹാരാഷ്ട്രയില്‍ അരലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 4991 ഉം, ഛത്തീസ്ഗഡില്‍ 4174 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രൂക്ഷമാകുന്നത് പരിഗണിച്ച് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏപ്രില്‍ 15 വരെ അടച്ചിടാന്‍ തീരുമാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com