കോവിഡ് കുത്തനെ ഉയരാന്‍ കാരണം ആഡംബര കല്യാണങ്ങളും തെരഞ്ഞെടുപ്പുമെന്ന് ഹര്‍ഷവര്‍ധന്‍; ചികിത്സയിലുള്ളവരില്‍ കൂടുതലും കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍

 കോവിഡ് കേസുകള്‍ ഉയരുമ്പോഴും രോഗമുക്തി നിരക്ക് 92.38 ശതമാനമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ആഡംബര കല്യാണങ്ങള്‍, കര്‍ഷക പ്രക്ഷോഭം, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് എന്നിവയാകാം ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.  കോവിഡ് കേസുകള്‍ ഉയരുമ്പോഴും രോഗമുക്തി നിരക്ക് 92.38 ശതമാനമാണ്. രാജ്യത്തിന്റെ കോവിഡ് മരണനിരക്ക് 1.30 ശതമാനമാണെന്നത് ആശ്വാസം പകരുന്നതായും ഹര്‍ഷവര്‍ഷന്‍ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന 11 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഹര്‍ഷവര്‍ധന്‍ ആശങ്ക പങ്കുവെച്ചത്.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവയാണ് കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങള്‍. ഇതില്‍ ഛത്തീസ്ഗഡിലാണ് ഏറ്റവും മോശം സാഹചര്യം. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനമാണ്. കേസുകളുടെ എണ്ണത്തില്‍ 10 മടങ്ങിന്റെ വര്‍ധനയാണ് ഛത്തീസ്ഗഡില്‍ ഉണ്ടായത്. പഞ്ചാബില്‍ 80 ശതമാനം കേസുകളും ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരാണ്. 

മഹാരാഷ്ട്ര, കര്‍ണാടക, കേരള, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗവും. 75.88 ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ മഹാരാഷ്ട്ര മാത്രം 58 ശതമാനം വരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com