പഞ്ചാബിൽ അഞ്ച്, എട്ട്, പത്ത് പരീക്ഷകൾ ഇല്ല; ​ഗുജറാത്തിൽ പരീക്ഷകൾ മാറ്റി

പഞ്ചാബിൽ അഞ്ച്, എട്ട്, പത്ത് പരീക്ഷകൾ ഇല്ല; ​ഗുജറാത്തിൽ പരീക്ഷകൾ മാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയില്ലാതെ തന്നെ വിദ്യാര്‍ത്ഥികളെ അടുത്ത ക്ലാസിലേക്ക് വിജയിപ്പിച്ചതായി പ്രഖ്യാപിച്ച് പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍. നിലവില്‍ ഈ മാസം 30 വരെ പഞ്ചാബില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. 

പഞ്ചാബില്‍ അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ് പരീക്ഷയില്ലാതെ തന്നെ വിജയിപ്പിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമാകും 12ാം ക്ലാസ് പൊതു പരീക്ഷയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍. അമരിന്ദര്‍ സിങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

അഞ്ചാം ക്ലാസിലുള്ള കുട്ടികള്‍ അഞ്ച് വിഷയങ്ങളിലുള്ള പരീക്ഷയില്‍ നാലെണ്ണം എഴുതി കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അഞ്ചാം വിഷയത്തിലെ മാര്‍ക്ക് ഒഴിവാക്കി നാല് വിഷയത്തിലെ മാര്‍ക്ക് മാനദണ്ഡമാക്കിയായിരിക്കും ആറാം ക്ലാസിലേക്ക് ഇവരെ പ്രവേശിപ്പിക്കുക. 

സമാന തീരുമാനമാണ് ഗുജറാത്ത് സര്‍ക്കാരും എടുത്തിരിക്കുന്നത്. ഒന്ന് മുതല്‍ ഒന്‍പത് ക്ലാസുകളില്‍ വരെയുള്ള വിദ്യാര്‍ത്ഥികളേയും 11ാം ക്ലാസ് വിദ്യാര്‍ത്ഥികളേയും പരീക്ഷ ഇല്ലാതെ തന്നെ വിജയിപ്പിക്കാനാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. 

10, 12 ക്ലാസുകളിലേക്കുള്ള പൊതുപരീക്ഷ മാറ്റിവച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെയ് 10 മുതല്‍ 25 വരെയാണ് പൊതു പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇത് മാറ്റിവച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മെയ് 15ന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തയ ശേഷമാകും ഇക്കാര്യത്തില്‍ മറ്റ് തീരുമാനം എടുക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com