പിടിവിട്ട് കോവിഡ്, ഇന്നലെ 2. 34 ലക്ഷത്തിലേറെ പേര്‍ക്ക് രോഗബാധ; 1341 മരണം ; ചികില്‍സയിലുള്ളവരുടെ എണ്ണം 17 ലക്ഷത്തിലേക്ക്

ഇന്ത്യയില്‍ ഇതുവരെ 11,99,37,641 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ മൂന്നാംദിവസവും രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. 

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,45,26,609 ആയി. രോഗമുക്തരായവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ  1,23,354 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തര്‍ 1,26,71,220 ആയി. 

നിലവില്‍ 16,79,740  പേര്‍ ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം 1,341 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,75,649  ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 11,99,37,641 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 63,729പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 398 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 37,03,584 പേരാണ് രോഗബാധിതരായത്. നാഗ്പൂരിലും, മുംബൈയിലും താനെയിലും, പൂനെയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 

ഡല്‍ഹിയില്‍ 19,486 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിനവര്‍ധനയാണ്. 141 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം  കടന്നു. 61,005 സജീവകേസുകളാണുള്ളത്. 7,30,825 പേര്‍ രോഗമുക്തരായി. 11,793 പേര്‍ മരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com