കര്‍ണാടകയിലും മുപ്പതിനായിരം കടന്ന് പ്രതിദിന കോവിഡ് രോഗികള്‍; 180 പേര്‍ മരിച്ചു

കര്‍ണാടകയിലും മുപ്പതിനായിരം കടന്ന് പ്രതിദിന കോവിഡ് രോഗികള്‍; 180 പേര്‍ മരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: കര്‍ണാടകയിലും ശമനമില്ലാതെ കോവിഡ് വ്യാപനം. കര്‍ണാടകയില്‍ ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. 

സംസ്ഥാനത്ത് ഇന്ന് 31,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 180 പേര്‍ മരിച്ചു. ഇന്ന് 10,793 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 14,00,775 ആയി. 

ഗുജറാത്തില്‍ ഇന്ന് 14,352 പേര്‍ക്കാണ് കോവിഡ്. 170 പേര്‍ മരിച്ചു. 7,803 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗ മുക്തി. ഇതോടെ ഗുജറാത്തിലെ ആകെ രോഗികലുടെ എണ്ണം 5,24,725. ആകെ രോഗ മുക്തി 3,90,229. ആക്ടീവ് കേസുകള്‍ 1,27,840. ആകെ മരണം 6,656.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com