മാറ്റമില്ലാതെ മഹാരാഷ്ട്ര; ഇന്ന് 62,919 പേര്‍ക്ക് കോവിഡ്; ലോക്ക്ഡൗണ്‍ ഇല്ലെന്ന് ഉദ്ധവ് താക്കറെ

ഇന്ന് 62,919 പേര്‍ക്കാണ് വൈറസ് ബാധ. 24 മണിക്കൂറിനിടെ 828 പേരാണ് മരിച്ചത്
ചിത്രം പിടിഐ
ചിത്രം പിടിഐ

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 62,919 പേര്‍ക്കാണ് വൈറസ് ബാധ. 24 മണിക്കൂറിനിടെ 828 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ ആരെ എണ്ണം 68,813 ആയി. വ്യാഴാഴ്ചത്തെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 3240 പേരുടെ കുറവുണ്ടായാതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കെറെ പറഞ്ഞു.

മുംബൈയില്‍ 3,925 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ മരിച്ചു. 6,380 പേര്‍ രോഗമുക്തരായി.

കര്‍ണാടകയില്‍ ഇന്ന് 48,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേര്‍ മരിച്ചു. 14,884 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 15,23,142. ആകെ മരണം 15,523.

ഉത്തര്‍പ്രദേശിലും അതി രൂക്ഷമായി തന്നെയാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്. 34,626 പേര്‍ക്കാണ് ഇന്ന് യുപിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. റെക്കോര്‍ഡ് മരണമാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 332 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 12,570. ഇതോടെ ആകെ കേസുകളുടെ എണ്ണം 12,52,324. ഇന്ന് 34,494 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 3,10,783 ആക്ടീവ് കേസുകള്‍.

തമിഴ്നാട്ടില്‍ ഇന്ന് 18,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,007 പേര്‍ക്ക് രോഗ മുക്തി. 113 പേരാണ് ഇന്ന് മരിച്ചത്. നിലവില്‍ 1,15,128 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 10,37,582 പേര്‍ക്കാണ് രോഗ മുക്തി. ആകെ മരണം 14,046.

രാജസ്ഥാനില്‍ ഇന്ന് 17,155 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 10,034 പേര്‍ക്ക് രോഗ മുക്തി. 155 പേര്‍ മരിച്ചു. നിലവില്‍ 1,76,485 ആക്ടീവ് കേസുകള്‍. ഇതുവരെയായി 4,17,277 പേര്‍ക്ക് രോഗ മുക്തി. ആകെ മരണം 4,239.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com