മഹാരാഷ്ട്രയില്‍ ആശ്വാസം; തമിഴ്‌നാട്ടില്‍ 24,405 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 514 മരണം

കോവിഡ് രോഗിയെ ആശുപത്രിയില്‍  എത്തിക്കാന്‍ സഹായിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ചിത്രം പിടിഐ
കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ചിത്രം പിടിഐ


മുംബൈ: അതിരൂക്ഷമായ കോവിഡ് വ്യാപനത്തില്‍ നിന്നും മഹാരാഷ്ട്ര തിരിച്ചു കയറുന്നു. സംസ്ഥാനത്ത് ഇന്ന് 15,229പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.

25,617പേര്‍ ഇന്ന് രോഗമുക്തരായി. 307പേരുടെ മരണം സ്ഥിരീകരിച്ചു. 2,04,974പേരാണ് ചികിത്സയിലുള്ളത്. 

തമിഴ്‌നാട്ടില്‍ ഇന്ന് 24,405പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 460പേര്‍ മരിച്ചു. 32,221പേര്‍ രോഗമുക്തരായി. 2,80,426പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 18,324പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 514പേരാണ് മരിച്ചത്. 24,036പേര്‍ രോഗമുക്തരായി. 2,86,798പേര്‍ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com