ജോലി അന്വേഷിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിച്ചു, ഹോട്ടലിലേക്ക് വിളിച്ചുവരുത്തി; 61കാരനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി 

ഗുജറാത്തില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന 61കാരനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന 61കാരനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് ഹോട്ടലില്‍ വിളിച്ചുവരുത്തിയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്. പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദിലാണ് സംഭവം. ജോലിയുടെ ഭാഗമായി തൊഴിലന്വേഷകരുടെ സംശയങ്ങള്‍ പരിഹരിച്ച് കൊടുക്കുന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനിടെയാണ്, 61കാരനായ രാജേഷ് ഹണിട്രാപ്പില്‍ കുടുങ്ങിയതെന്ന് പൊലീസ് പറയുന്നു. ജോലിക്കിടെ, തൊഴില്‍ അന്വേഷക എന്ന വ്യാജേന യുവതി രാജേഷുമായി ഫോണില്‍ ബന്ധപ്പെട്ടു. 

ഫോണിലൂടെയുള്ള ബന്ധം പിന്നീട് വളരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരു ദിവസം രാജേഷിനെ ഹോട്ടലിലേക്ക് യുവതി വിളിച്ചുവരുത്തി. ഇവിടെ വച്ച് യുവതി 13 ലക്ഷം രൂപ ചോദിച്ചതായി രാജേഷിന്റെ പരാതിയില്‍ പറയുന്നു. അല്ലാത്തപക്ഷം പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. രാജേഷ് തുടക്കത്തില്‍ പണം നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഭീഷണിക്ക് വഴങ്ങി ഒരു ലക്ഷം രൂപ നല്‍കി. ഇതിന് പിന്നാലെ യുവതി പൊലീസില്‍ വ്യാജ പരാതി നല്‍കി. അന്വേഷണത്തിലാണ് പണം തട്ടുന്ന സംഘത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. പ്രതികളെ പിടികൂടുന്നതിനുള്ള അന്വേഷണത്തിലാണ് പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com