കോവിഡ് ക്വാറന്റൈനില്‍ വീഴ്ച, ബന്ധുക്കളുമായി അടുത്തിടപഴകുന്നു; സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം 

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ, ഭൂരിഭാഗം സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ ക്വാറന്റൈനില്‍ വീഴ്ചയെന്ന് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ, ഭൂരിഭാഗം സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ ക്വാറന്റൈനില്‍ വീഴ്ചയെന്ന് കേന്ദ്രസര്‍ക്കാര്‍. ഐസൊലേഷന്‍ കൃത്യമായി പാലിക്കാത്തവരെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഐസൊലേഷന്‍ നടപടികള്‍ കൃത്യമായി നടക്കുന്നില്ല. വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിക്കുമ്പോള്‍ തന്നെ ബന്ധുക്കളുമായി അടുത്തിടപഴകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചവര്‍ കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. അല്ലാത്തപക്ഷം ഇവരെ സംസ്ഥാനത്തിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. 

രാജ്യത്ത് വിവിധ ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. രാജ്യം മുഴുവന്‍ കനത്ത ജാഗ്രതയിലാണ്. വൈറസ് വ്യാപനം തടയാന്‍ എല്ലാവിധ നടപടികളും സ്വീകരിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ പ്രതിവാര ശരാശരി പോസിറ്റിവിറ്റ് നിരക്ക് 5.65 ശതമാനമാണ്. മഹാരാഷ്ട്രയില്‍ ഇത് 23 ശതമാനമാണ്. പഞ്ചാബിലും പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 8.82 ശതമാനമായാണ് ഉയര്‍ന്നത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ യഥാക്രമം 8, 7.82 എന്നിങ്ങനെയാണ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com