18 കഴിഞ്ഞ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ കരുതല്‍ ഡോസ്, വിതരണം സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി

ജൂണില്‍ കോവിഡ് നാലാം തരംഗം സംഭവിച്ചേക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ, 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ഫയല്‍ ചിത്രം/പിടിഐ
ഫയല്‍ ചിത്രം/പിടിഐ

ന്യൂഡല്‍ഹി: ജൂണില്‍ കോവിഡ് നാലാം തരംഗം സംഭവിച്ചേക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ, 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ പത്തുമുതല്‍ 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം ചെയ്യുക. രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം.

നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിര പോരാളികള്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും കരുതല്‍ ഡോസ് നല്‍കുന്നുണ്ട്. ആദ്യ രണ്ടു ഡോസിന് നല്‍കിയ വാക്‌സിന്‍ തന്നെ കരുതല്‍ ഡോസായി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. 

പതിനഞ്ച് വയസ്സിന് മുകളിലുള്ള ജനസംഖ്യയില്‍ 83 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 96 ശതമാനം പേര്‍ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com