അരുണാചലില്‍ ഇന്ത്യ-ചൈനീസ് സേനകള്‍ ഏറ്റുമുട്ടി; സൈനികര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്

അതിര്‍ത്തിയില്‍ ഇന്ത്യന്‍-ചൈനീസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന് റിപ്പോര്‍ട്ട്
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍/എഎഫ്പി-ഫയല്‍
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍/എഎഫ്പി-ഫയല്‍


ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍-ചൈനീസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഡിസംബര്‍ 9ന് ഇരു സേനകളും തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇരുഭാഗത്തേയും സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇരുപക്ഷവും പ്രദേശത്ത് നിന്ന് ഉടന്‍ പിന്മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
ഇതിന് പിന്നാലെ, ഇന്ത്യന്‍-ചൈനീസ് കമാന്‍ഡര്‍മാര്‍ തമ്മില്‍ ഫ്‌ലാഗ് മീറ്റ് നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, എത്ര സൈനികര്‍ക്ക് പരിക്കേറ്റു എന്നതില്‍ വ്യക്തത വന്നിട്ടില്ല. 

ഈ മേഖലയില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിട്ടുണ്ട്. 2021ല്‍ തവാങ് മേഖലയിലെ യാങ്‌സേയില്‍ കടന്നു കയറാനുള്ള ചൈനീസ് സേനയുടെ ശ്രമത്തെ ഇന്ത്യ ചെറുത്തിരുന്നു. 

2020ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖ ലംഘിച്ചു കടന്നു കയറാനുള്ള പിഎല്‍എയുടെ ശ്രമത്തെ ഇന്ത്യന്‍ സൈനികര്‍ ചെറുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com