സ്വവര്‍ഗ വിവാഹത്തില്‍ ജഡ്ജിമാര്‍ക്ക് തീരുമാനം എടുക്കാനാകില്ലെന്ന് ബിജെപി എംപി; 'ഇടതു ലിബറലുകള്‍ പടിഞ്ഞാറന്‍ സംസ്‌കാരം അനുകരിക്കുന്നു'

ഈ വിഷയമല്ലാതെ പിന്നെ എന്തു വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു
സുശീല്‍ കുമാര്‍ മോദി രാജ്യസഭയില്‍/ പിടിഐ
സുശീല്‍ കുമാര്‍ മോദി രാജ്യസഭയില്‍/ പിടിഐ

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം സംബന്ധിച്ച് ജഡ്ജിമാര്‍ക്ക് തീരുമാനം എടുക്കാനാകില്ലെന്ന് ബിജെപി എംപി സുശീല്‍കുമാര്‍ മോദി. രാജ്യത്തിന്റെ സംസ്‌കാരത്തിന് എതിരായ തീരുമാനങ്ങള്‍ ജഡ്ജിമാര്‍ എടുക്കരുതെന്നും അദ്ദേഹം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഇടതു ലിബറലുകള്‍ പടിഞ്ഞാറന്‍ സംസ്‌കാരം അനുകരിക്കുകയാണെന്നും സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തി. 

അതേസമയം ചൈനയുടെ അതിര്‍ത്തി ലംഘനം പ്രതിപക്ഷം ഉന്നയിച്ചതോടെ പാര്‍ലമെന്റില്‍ ഇന്നും ബഹളം. രാജ്യസഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. 

ചൈന അതിര്‍ത്തി ലംഘിച്ച് അതിക്രമിച്ചു കയറുന്നു. വീടുകളും പാലങ്ങളും നിര്‍മ്മിക്കുന്നു. ഈ വിഷയമല്ലാതെ പിന്നെ എന്തു വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. 

എന്നാല്‍ ഖാര്‍ഗെ ഇരിക്കുന്ന പദവിയുടെ മഹത്വം കളയുകയാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആരോപിച്ചു. ചൈന അതിക്രമിച്ചു കയറിയത് കോണ്‍ഗ്രസ് ഭരണകാലത്താണ്. 38,000 ചതുരശ്ര മീറ്റര്‍ ചൈന കൈവശം വെച്ചത് യുപിഎ സര്‍ക്കാര്‍ സമ്മതിച്ചതാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

പ്രശ്‌നം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും രാജ്യസഭ ബഹിഷ്‌കരിക്കുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ അധ്യക്ഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com