ബിജെപിയെ വീണ്ടും ഞെട്ടിച്ച് അഖിലേഷ്; യുപിയില്‍ മൂന്ന് എംഎല്‍മാര്‍ കൂടി രാജിവച്ചു

മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ അപ്രതീക്ഷിത പാര്‍ട്ടി വിടലിന് പിന്നാലെ, യുപിയില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് രാജി
അഖിലേഷ് യാദവിനൊപ്പം സ്വാമി പ്രസാദ്/ എസ്പി ട്വിറ്റര്‍
അഖിലേഷ് യാദവിനൊപ്പം സ്വാമി പ്രസാദ്/ എസ്പി ട്വിറ്റര്‍

ലഖ്‌നൗ: മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ അപ്രതീക്ഷിത പാര്‍ട്ടി വിടലിന് പിന്നാലെ, യുപിയില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് രാജി. മൂന്നു എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. തിഹാര്‍ എംഎല്‍എ റോഷന്‍ ലാല്‍ വെര്‍മ, ബില്‍ഹര്‍ എംഎല്‍എ ഭഗവതി പ്രദാസ് സാഗര്‍, തിംദ്‌വാരി എംല്‍എ ബ്രജേഷ് പ്രജാപതി എന്നിവരാണ് പാര്‍ട്ടി വിട്ടത്. 

റോഷന്‍ലാല്‍ വെര്‍മ സമാജ്‌വാദി പാര്‍ട്ടി ചേരും. മറ്റു രണ്ട് എംഎല്‍എമാരും എസ്പിയിലേക്ക് തന്നെ എത്തിയേക്കും എന്നാണ് സൂചന. കഴിഞ്ഞ അഞ്ചുവര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന പരാതികളില്‍ നടപടിയാകാതെ വന്നതോടെയാണ് ബിജെപി വിട്ടതെന്ന് റോഷന്‍ലാല്‍ പറഞ്ഞു. 

എസ്പിയിലെത്തിയ സ്വാമി പ്രസാദ് മൗര്യയെ സ്വാഗതം ചെയ്യുന്നതായി അഖിലേഷ് യാദവ് പറഞ്ഞു. തനിക്കൊപ്പം നില്‍ക്കുന്ന സ്വാമി പ്രസാദിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്നു സ്വാമി പ്രസാദ് മൗര്യ. സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദലിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു.2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബിജെപിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബിജെപി എംപിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com