പബ്ജി കളിക്കുന്നത് വിലക്കി; അമ്മയെ മകന്‍ വെടിവെച്ചു കൊന്നു

കുട്ടി വീഡിയോ ഗെയിമിന് അടിമയായിരുന്നു എന്ന് പൊലീസ് അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ    : പബ്ജി കളിക്കുന്നത് വിലക്കിയതിന് പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവെച്ചു കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി കൃത്യം നടത്തിയത്. കുട്ടി വീഡിയോ ഗെയിമിന് അടിമയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. 

കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയരാക്കുമെന്നും ലക്‌നൗ പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

കൂട്ടബലാത്സംഗത്തിന്റെ വീഡിയോ പങ്കുവച്ചു; ബിജെപി എംഎല്‍എയ്ക്ക് എതിരെ കേസ് 
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com