കര്‍ഷക സമരവും തുണച്ചില്ല; പഞ്ചാബില്‍ നോട്ടയ്ക്കും താഴെ ഇടത് പാര്‍ട്ടികള്‍

മുന്‍കാലത്ത് പഞ്ചാബില്‍ ശക്തമായ വേരോട്ടമുണ്ടായിരുന്ന ഇടത് പാര്‍ട്ടികള്‍ സമ്പൂര്‍ണമായി തകര്‍ന്നടിയുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കോണ്‍ഗ്രസിനെ നിലംപരിശാക്കി പഞ്ചാബില്‍ എഎപി നടത്തിയ തേരോട്ടത്തില്‍ അടിപതറിയത് ഇടത് പാര്‍ട്ടികള്‍ക്ക് കൂടിയാണ്. ചുരുങ്ങിയ മണ്ഡലങ്ങളില്‍ മത്സരിമച്ച സിപിഐ,സിപിഎം,സിപിഐഎം(എല്‍) പാര്‍ട്ടികള്‍ക്ക് ലഭിച്ചത് നോട്ടയ്ക്കും താഴെയുള്ള വോട്ടുകള്‍. 

115 നിയമസഭ മണ്ഡലങ്ങളില്‍ 1,10,308പേരാണ് നോട്ടയ്ക്ക് വോട്ട് ചെയ്തത്. 0.71 ശതമാനമാണ് നോട്ടയ്ക്ക് ലഭിച്ച വോട്ട്. ജലന്ധര്‍ മണ്ഡലത്തില്‍ 953പേരാണ് നോട്ടയ്ക്ക് വോട്ട് ചെയ്തത്. സിപിഐഎം എംഎല്ലിന് 0.03 ശതമാനം വോട്ടാണ് ലഭിച്ചത്. സിപിഐയ്ക്ക് 0.05 ശതമാനം. സിപിഎമ്മിന് 0.06 ശതമാനം വോട്ടും ലഭിച്ചു. 

എസ്പിയ്ക്ക് 0.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ പൂജ്യം ശതമാനം വോട്ടാണ് ജെഡിയുവിന് ലഭിച്ചത്. പല മണ്ഡലങ്ങളിലും ഒരു ശതമാനത്തിന് മുകളില്‍ വോട്ട് നോട്ട പിടിച്ചിട്ടുണ്ട്. 

മുന്‍കാലത്ത് പഞ്ചാബില്‍ ശക്തമായ വേരോട്ടമുണ്ടായിരുന്ന ഇടത് പാര്‍ട്ടികള്‍ സമ്പൂര്‍ണമായി തകര്‍ന്നടിയുകയായിരുന്നു. കിസാന്‍ സഭ അടക്കമുള്ള സംഘടനകള്‍ കര്‍ഷക സമരത്തില്‍ സജീവമായിരുന്നിട്ടും സിപിഎമ്മിനും സിപിഐയ്ക്കും പഞ്ചാബില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com