ഷൂട്ട് ചെയ്യുന്നത് തടഞ്ഞു, പൊലീസുകാരനെ കടിച്ച് യുവാവിന്റെ പരാക്രമം; കേസ് 

പൊലീസുകാരനെ ആക്രമിച്ചതിന് യുവാവിനെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: പൊലീസുകാരനെ ആക്രമിച്ചതിന് യുവാവിനെതിരെ കേസ്. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ പൊലീസുകാരനെ യുവാവ് കടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മകര്‍ധോക്ഡ പൊലീസ് പോസ്റ്റില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാകേഷ് പുരുഷോത്തമിനെതിരെയാണ് പൊലീസ് കേസെടുത്തത്. താനുമായി വഴക്കുള്ള ആള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് രാകേഷ് പൊലീസിനെ സമീപിച്ചത്.

 ഇതുസംബന്ധിച്ച് പൊലീസുമായി വാദപ്രതിവാദം നടക്കുന്നതിനിടെ, രാകേഷ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വീഡിയോ ഷൂട്ട് ചെയ്യാന്‍ തുടങ്ങി. ഇത് തടയാന്‍ ശ്രമിക്കുകയും വീഡിയോ ക്ലിപ്പ് ആവശ്യപ്പെടുകയും ചെയ്ത പൊലീസുകാരനെയാണ് യുവാവ് കടിച്ചതെന്ന് പൊലീസ് പറയുന്നു. 

സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ചു എന്നി വകുപ്പുകള്‍ ചേര്‍ത്താണ് യുവാവിനെതിരെ കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com