ഹിജാബ്: ഹര്‍ജി നല്‍കിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം; റസ്റ്ററന്റ് തകര്‍ത്തു, അടുത്ത ഇര ആരെന്ന് വിദ്യാര്‍ത്ഥിനി

ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളജില്‍ പഠിക്കുന്ന ഷിഫയെന്ന വിദ്യാര്‍ത്ഥിനിയുടെ പിതാവിനും സഹോദരനും നേരെയാണ് ആക്രമണമുണ്ടായത്
ഷിഫയുടെ സഹോദരന്‍ ആശുപത്രിയില്‍
ഷിഫയുടെ സഹോദരന്‍ ആശുപത്രിയില്‍


ഉഡുപ്പി: കര്‍ണാടകയിലെ വിദ്യാലായലങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് നേരെ ആക്രമണം. വിദ്യാര്‍ത്ഥിനിയുടെ പിതാവും സഹോദരനും നടത്തുന്ന റസ്റ്ററന്റിന് നേരെ ഒരു സംഘം ആക്രമണം നടത്തി. 

ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളജില്‍ പഠിക്കുന്ന ഷിഫയെന്ന വിദ്യാര്‍ത്ഥിനിയുടെ പിതാവിനും സഹോദരനും നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയയായിരുന്നു സംഭവം. ഷിഫയുടെ പിതാവ് ഹൈദര്‍ അലിയാണ് റസ്റ്ററന്റ് നടത്തുന്നത്. റസ്റ്ററന്റിന് നേര്‍ക്ക് ഒരുകൂട്ടം അക്രമികള്‍ കല്ലെറിയുകയായിരുന്നു. 

പെണ്‍കുട്ടിയുടെ സഹോദരന് സെയ്ഫിന് നേരെയും അക്രമം നടന്നു. റസ്റ്ററിന്റെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. പൊലീസ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. 

'ഹിജാബിന് വേണ്ടി ഞാന്‍ നിലകൊള്ളുന്നതിനാല്‍, എന്റെ സഹോദരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഞങ്ങളുടെ സ്ഥലവും നശിപ്പിച്ചു. എന്തിനാണ്? എന്റെ അവകാശങ്ങള്‍ ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ലേ? അടുത്ത ഇര ആരാണ്? സംഘപരിവാര്‍ അക്രമികള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്'- ഉഡുപ്പി പൊലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റര്‍ ഷിഫ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com