കൃഷി കൊണ്ടൊന്നും ജീവിക്കാനാവില്ല, ഹെലികോപ്റ്റര്‍ വാങ്ങാന്‍ വായ്പ വേണം; ബാങ്കിനെ സമീപിച്ച് 22കാരന്‍

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ വാങ്ങി വാടകയ്ക്ക് നല്‍കി വരുമാനം ഉണ്ടാക്കുന്നതിന് ആറു കോടി രൂപയുടെ ബാങ്ക് വായ്പയ്ക്ക് അപേക്ഷ നല്‍കി കര്‍ഷകന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ വാങ്ങി വാടകയ്ക്ക് നല്‍കി വരുമാനം ഉണ്ടാക്കുന്നതിന് ആറു കോടി രൂപയുടെ ബാങ്ക് വായ്പയ്ക്ക് അപേക്ഷ നല്‍കി കര്‍ഷകന്‍. കൃഷി നഷ്ടത്തിലാണ് എന്ന് കാട്ടി 22കാരനായ കര്‍ഷകനാണ് കോടികളുടെ വായ്പ തേടി ബാങ്കിനെ സമീപിച്ചത്.

ഹിങ്കോളിയിലാണ് സംഭവം. കൈലാസാണ് വ്യത്യസ്ത ആവശ്യവുമായി ഗോരേഗാവിലെ ബാങ്കിനെ സമീപിച്ചത്.  രണ്ടു ഏക്കര്‍ ഭൂമിയിലാണ് കൈലാസ് കൃഷി ചെയ്യുന്നത്. കാലം തെറ്റി പെയ്യുന്ന മഴയും വരള്‍ച്ച സമാനമായ സാഹചര്യവും കാരണം കൃഷി ആദായകരമല്ലെന്നാണ് കൈലാസ് പറയുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി സോയാബീനാണ് കൃഷി ചെയ്യുന്നത്. കാലം തെറ്റി പെയ്യുന്ന മഴ കാരണം പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യവും പരിമിതമാണെന്നും 22കാരന്‍ പറയുന്നു.

തുടര്‍ന്ന് ഹെലികോപ്റ്റര്‍ വാങ്ങി വാടകയ്ക്ക് കൊടുത്ത് മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാമെന്ന ആശയം മനസില്‍ ഉദിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ബാങ്കിനെ സമീപിച്ചതെന്നും കര്‍ഷകന്‍ പറയുന്നു. ഹെലികോപ്റ്റര്‍ വാങ്ങാന്‍ 6.65 കോടി രൂപയുടെ വായ്പ തേടിയാണ് ബാങ്കിനെ സമീപിച്ചത്. മറ്റു മേഖലകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അതിനാലാണ് വ്യത്യസ്ത ആശയവുമായി മുന്നോട്ടുവന്നതെന്നും 22കാരന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com