'ഞാനിപ്പോഴും ബിജെപി എംഎൽഎ'; തൃണമൂലിൽ ചേർന്നിട്ടില്ലെന്ന് മുകുൾ റോയ്

താൻ ബിജെപി വിട്ടിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ മുകുൾ റോയ്
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

ന്യൂഡൽഹി: താൻ ബിജെപി വിട്ടിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ മുകുൾ റോയ്. ബംഗാളിൽ നിന്ന് അപ്രത്യക്ഷനായി ഡൽഹിയിൽ എത്തിയതിന് പിന്നാലെയാണ് മുകുൾ റോയിയുടെ പ്രതികരണം. 2019ൽ ബിജെപിയിൽ നിന്ന് രാജിവച്ച മുകുൾ ടിഎംസിയിൽ ചേർന്നിരുന്നു. മുകുൾ റോയിയെ കാണാനില്ലെന്ന് ആരോപിച്ച് നേരത്തെ കുടുംബം രംഗത്തുവന്നിരുന്നു. 

'ഡൽഹിയിൽ വന്നത് കുടുംബത്തോട് പറയാതെയാണ്. എന്നെ കാണാതായി എന്നും ബിജെപിയിലേക്ക് തിരിച്ചെത്തുന്നു എന്ന് പറയുന്നത് ശരിയല്ല. ഞാൻ ബിജെപി വിട്ടു പോയിട്ടില്ല'- മുകുൾ റോയ് പറഞ്ഞു. 

താൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'പാർട്ടിയിൽ ചേരാനായി അവരെന്നെ സമീപിച്ചു. പക്ഷേ ഞാൻ ചേർന്നില്ല. ബിജെപിയെ ചതിച്ചിട്ടില്ല. സുഖമില്ലാതിരുന്നത് കൊണ്ടാണ് പാർട്ടിയിൽ നിന്ന് അകലം പാലിച്ചത്. സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഡൽഹിയിൽ എത്തിയത്.'- അദ്ദേഹം പറഞ്ഞു. 

'ഞാൻ ബിജെപി എംഎൽഎയാണ്. എനിക്ക് ബിജെപിക്കൊപ്പം നിലകൊള്ളണം. പാർട്ടി അതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ്. അമിത് ഷായേയും ജെപി നഡ്ഡയേയും കാണും.'- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ മുകുൾ റോയിയെ കാണുന്നില്ല എന്നായിരുന്നു കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. പിതാവ് പല തരത്തിലുള്ള അസുഖങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. അച്ഛൻ ശരിയായ മാനസികാവസ്ഥയിൽ അല്ലെന്നും സുഖമില്ലാത്ത ഒരാളെ വച്ച് രാഷ്ട്രീയം കളിക്കരുതെന്നും മകൻ സുഭ്രഗ്ഷു റോയ് പറഞ്ഞിരുന്നു. 2017ലാണ് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2019ൽ വീണ്ടും തൃണമൂൽ കോൺഗ്രസിലെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com