മൂന്ന് മക്കളെ കൊന്ന ശേഷം യുവതി ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍ 

ബിഹാറില്‍ മൂന്ന് കുട്ടികളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്ത നിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാറില്‍ മൂന്ന് കുട്ടികളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്ത നിലയില്‍. മാള്‍തി ദേവിയാണ് മക്കളെ കൊന്ന ശേഷം ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

ഗയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. മൂന്ന് കുട്ടികളെയും തൂക്കിക്കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.

ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് യുവതി കടുംകൈ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാള്‍തി ദേവിയെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ മാള്‍തി ദേവി ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത പൊലീസ്, കേസ് വിശദമായി അന്വേഷിച്ച് വരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com