ഫ്‌ലാറ്റില്‍ വ്യാജ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി 

മഹാരാഷ്ട്രയില്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ വ്യാജ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് റെയ്ഡിന് എത്തിയപ്പോഴാണ് പ്രതികളില്‍ ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയതെന്നാണ് റിപ്പോര്‍ട്ട്.

താനെ ഭിവണ്ടി മേഖലയില്‍ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെയും താനെ പൊലീസിനെയും കണ്ട് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി താനെ പൊലീസ് അറിയിച്ചു.

റെയ്ഡില്‍ നിരവധിപ്പേരെ പിടികൂടിയതായാണ് റിപ്പോര്‍ട്ട്. ഫ്‌ലാറ്റിന്റെ ഉടമയെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഫ്‌ലാറ്റില്‍ നിന്ന് വ്യാജ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട സാധന സാമഗ്രികള്‍ പിടികൂടിയതായും അന്വേഷണം തുടരുന്നതായും പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com