ദലിതര്‍ ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞു; മധ്യപ്രദേശില്‍ ശിവരാത്രി ആഘോഷത്തിനിടെ സംഘര്‍ഷം, 14പേര്‍ക്ക് പരിക്ക്

ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ക്ക് പരിക്ക്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

ഭോപാല്‍: ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ക്ക് പരിക്ക്. മധ്യപ്രദേശിലെ ഖാര്‍ഗോണിലാണ് സംഭവം. ക്ഷേത്രത്തിലെത്തിയ ദലിത് വിഭാഗത്തില്‍ പെട്ടവരെ ഉന്നത ജാതിക്കാര്‍ തടയുകയായിരുന്നുവെന്നാണ് പരാതി.

ഛപ്ര ഗ്രാമത്തിലെ സനവാദ് മേഖലയില്‍ മൂന്നു സമുദായങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച ക്ഷേത്രത്തിലാണ് സംഭവം. വാക്കു തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആളുകളെ മാറ്റിയത്. ഇരുവിഭാഗങ്ങളില്‍ നിന്ന് ശക്തമായ കല്ലേറുമുണ്ടായതായി പൊലീസ് പറഞ്ഞു.

ഇരുവിഭാഗത്തിന്റെയും പരാതിയില്‍ പൊലീസ് കേസെടുത്തു.സംഭവത്തില്‍ കണ്ടാലറിയാവുന്ന 17 പേര്‍ക്കും 25 അജ്ഞാതര്‍ക്കും എതിരെയാണ് കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com