ഡല്‍ഹിയില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍; എഎപി കൗണ്‍സിലര്‍ ബിജെപിയില്‍

കോര്‍പ്പറേഷനില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരെ തെരഞ്ഞെടുക്കാന്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് നാടകീയ നീക്കങ്ങള്‍
എഎപി കൗണ്‍സിലര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം/ എഎന്‍ഐ
എഎപി കൗണ്‍സിലര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം/ എഎന്‍ഐ

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ തുടര്‍ന്ന് ബിജെപി. ഒരു ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. ബവാനയില്‍ നിന്നുള്ള എഎപി കൗണ്‍സിലര്‍ പവന്‍ ഷെറാവത്ത് ആണ് ബിജെപിയില്‍ ചേര്‍ന്നത്. 

മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരെ തെരഞ്ഞെടുക്കാന്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് നാടകീയ നീക്കങ്ങള്‍. സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ ഒരു സീറ്റിനായി പിടിവലി തുടരുന്നതിനിടെയാണ് എഎപി കൗണ്‍സിലറുടെ ചുവടുമാറ്റം. ബിജെപി-എഎപി കയ്യാങ്കളിയെത്തുടര്‍ന്നാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. 

ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് എഎപി അധികാരം പിടിച്ചെടുത്തിരുന്നു. എഎപിയുടെ ഷെല്ലി ഒബ്‌റോയിയെ മേയറായും ആലെ മുഹമ്മദ് ഇഖ്ബാലിനെ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com